Skip to main content

സ്‌കോളര്‍ഷിപ്പും ക്യാഷ് അവാര്‍ഡും

കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2025-26 അധ്യയനവര്‍ഷം പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍, ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. 2024-25 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, സി.ബി.എസ്.ഇ വിഭാഗത്തില്‍ എ വണ്‍, ഐ.സി.എസ്.ഇ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മാര്‍ക്കോ അതിലധികമോ നേടിയവര്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ/ ബിരുദാനന്തര കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയവര്‍ക്കും കലാ, കായിക, സാംസ്‌കാരിക രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദ്യാര്‍ഥികള്‍ക്കും ക്യാഷ് അവാര്‍ഡും നല്‍കും. ഒക്ടോബര്‍ 31 നകം www.peedika.kerala.gov.in ല്‍ വിദ്യാര്‍ഥിയുടെ ഫോട്ടോ, അംഗത്തിന്റെ ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സ്വയം സാക്ഷ്യപ്പെടുത്തിയ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്്, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, കേരളത്തിന് പുറത്തുനിന്നുള്ള സര്‍വകലാശാലകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474- 2792248.
 

date