Skip to main content

പെരിനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് 10ന്

പെരിനാട്ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഒക്ടോബര്‍ 10ന് വൈകിട്ട് മൂന്നിന് പെരിനാട് പഞ്ചായത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വികസനപുരോഗതി, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനസമക്ഷം അവതരിപ്പിക്കും.  

വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശിപ്പിക്കും. വിവിധ പദ്ധതികളില്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍, നൂതന പദ്ധതികള്‍ തുടങ്ങിയവ പഞ്ചായത്ത് സെക്രട്ടറി ജി. ജ്യോതിഷ് കുമാര്‍ അവതരിപ്പിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പണ്‍ ഫോറവും നടത്തും. സദസ്സിനോട് അനുബന്ധിച്ച് പൊക്കാളീസ് ഫോക്ക് ബാന്റ് അവതരിപ്പിക്കുന്ന നാടന്‍പാട്ട് അരങ്ങേറും.

പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ പ്രതിഭകളെ ആദരിക്കും.  ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. പെരിനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനില്‍കുമാര്‍,  ചിറ്റുമല ബ്ലോക്ക് ഹൗസിംഗ് ഓഫീസര്‍ വി.എസ്.സൗമ്യ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ദിനേശ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.വിമല്‍ ചന്ദ്രന്‍ പദ്ധതി വിശദീകരിക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍.അനില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജഗന്നാഥന്‍, എ.ബിന്ദുമോള്‍, ആര്‍.രമ്യ, എം.വിനോദ്, വി.നൗഫല്‍, വി.വിജയലക്ഷ്മി, ആര്‍.രതീഷ്, ഗോപകുമാര്‍, പ്രസന്നപയസ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

date