Skip to main content

ഇടമുളയ്ക്കല്‍ വികസന സദസ് 10ന്

ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഒക്ടോബര്‍ 10 രാവിലെ 10 ന് പനച്ചവിള ശിവപ്രിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് മെമ്പറും ജില്ലാ ആസൂത്രണ സമിതി അംഗവുമായ ഡോ. കെ.ഷാജി ഉദ്ഘാടനം ചെയ്യും. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാല്‍ അധ്യക്ഷയാകും. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി പ്രഖ്യാപിക്കും.

 

date