വികസന സദസ്സ്: കായംകുളം നഗരസഭയിൽ വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു
കായംകുളം നഗരസഭയിൽ സംഘടിപ്പിക്കുന്ന വികസന സദസ്സിന് മുന്നോടിയായി വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു. കായംകുളം ഗവ. ബോയ്സ് എച്ച്എസ്എസിൽ നടന്ന മേളയുടെ ഉദ്ഘാടനം കായംകുളം നഗരസഭാധ്യക്ഷ പി ശശികല നിർവഹിച്ചു.
22 കമ്പനികളുടെ 51തസ്തികകളിലേക്ക് നടത്തിയ മേളയിൽ 211 ഉദ്യോഗാർഥികൾ പങ്കെടുത്തു. 67 പേരെ തെരഞ്ഞെടുക്കുകയും 193 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു.
ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എസ് കെ കേശുനാഥ് അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷൻ ജെ ആദർശ്, സ്ഥിരംസമിതി അധ്യക്ഷരായ പി എസ് സുൽഫിക്കർ, ഷാമില അനിമോൻ, അഡ്വ. ഫർസാന ഹബീബ്, നഗരസഭ സെക്രട്ടറി അഡ്വ. എസ് സനിൽ, കില ആർ പി ടി കെ വിജയൻ, നഗരസഭാഗംങ്ങളായ ബിജു, റജി മാവനാൽ, സൂര്യ ബിജു, മെമ്പർ സെക്രട്ടറി രജനി, വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ സി കെ ഷിബു, ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments