തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്. 13 മുതൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13, 14, 15, 16, 18, 21 തീയതികളില്‍ രാവിലെ 10 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടക്കും. 13 ന് തൈക്കാട്ടുശ്ശേരി, കഞ്ഞിക്കുഴി, പട്ടണക്കാട് ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകള്‍ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് നടക്കും അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ സമയക്രമം പാലിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് അറിയിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പരമാവധി രണ്ടു പേരെ നറുക്കെടുപ്പില്‍ പങ്കെടുപ്പിക്കാവുന്നതാണ്. വിശദമായ സമയക്രമം ജില്ലാ കളക്ടേറ്റിലേയും അതത് തദ്ദേശ സ്ഥാപനങ്ങളുടെ നോട്ടീസ് ബോര്‍ഡിലും ജില്ലയുടെ ഔദ്യഗിക വെബ്ബ് സൈറ്റിലും (www.alappuzha.nic.in ) പരസ്യപ്പെടുത്തിയിട്ടുണ്ട്.
- Log in to post comments