Post Category
പുറക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ്: ശിലാസ്ഥാപനം ഇന്ന് (12) മന്ത്രി കെ രാജൻ നിർവഹിക്കും
പുറക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം ഇന്ന് (ഒക്ടോബർ 12 ന്) റവന്യൂ,ഭവനനിർമ്മാണവകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് പുറക്കാട് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, സബ് കളക്ടർ സമീർ കിഷൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാകേഷ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ എസ് സുദർശനൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments