Post Category
അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവം ഉദ്ഘാടനവും ആലപ്പുഴ പടിഞ്ഞാറ് സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനവും പട്ടയവിതരണവും ഇന്ന് (12) മന്ത്രി കെ രാജൻ നിർവഹിക്കും
അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവം ഉദ്ഘാടനവും ആലപ്പുഴ പടിഞ്ഞാറ് സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനവും പട്ടയ വിതരണവും ഇന്ന് (ഒക്ടോബർ 12 ന്) റവന്യൂ, ഭവനനിർമ്മാണവകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ 14 കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്യുന്നത്. വൈകിട്ട് മൂന്ന്മണിക്ക് വലിയകുളം ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ, സബ് കളക്ടർ സമീർ കിഷൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments