കായംകുളം നഗരസഭ വിദ്യാശ്രേഷ്ഠ പുരസ്കാരം നൽകി*
കായംകുളം നഗരസഭ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾക്ക് 'വിദ്യാശ്രേഷ്ഠ' പുരസ്കാരം നല്‍കി ആദരിച്ചു.
നഗരസഭാപരിധിയിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് , എ വൺ നേടിയ എസ്.എസ്.എല്‍.സി, ടി എച്ച് എസ് എൽ സി , പ്ലസ് ടു വിദ്യാർഥികളെയും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നതവിജയം നേടിയവരെയും മറ്റ് ഇതര മേഖലകളിൽ മികവ് തെളിയിച്ചവരെയും പുരസ്കാരം നല്‍കി ആദരിച്ചു.
കായംകുളം ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “വിദ്യാശ്രഷ്ഠ പുരസ്കാരം 2025” ടെലിവിഷൻ അവതാരകൻ ജി. എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പി ശശികല അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനുമോൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ജെ ആദർശ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മായാദേവി, എസ്. കേശുനാഥ്, ഫർസാന ഹബീബ്, പി. എസ് സുൽഫിക്കർ, കൗൺസിലർമാരായ നാദിർഷ, ഷെമി മോൾ, റജിമാവനാൽ,സി എ അഖിൽ കുമാർ, ആർ. ബിജു,സുമി അജീർ, ഷാമില സിയാദ്, ഗംഗ ദേവി , വിജയശ്രീ, സൂര്യ ബിജു , എൻ സുകുമാരി, രഞ്ജിതം, ഷീബ ഷാനവാസ് , നഗരസഭാ സെക്രട്ടറി സനിൽ എന്നിവർ സംസാരിച്ചു.
- Log in to post comments