Skip to main content

എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി മന്ദിരങ്ങളുടെ ഉദ്ഘാടനം നാളെ (ഒക്ടോബർ 14)

* മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിക്കും

 

 എടക്കാട്ടുവയൽ, മുളക്കുളം മൃഗാശുപത്രി മന്ദിരങ്ങളുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് ജെ ചിഞ്ചുറാണി നാളെ ( ഒക്ടോബർ 14) നിർവഹിക്കും.

രാവിലെ പത്തിന് പിറവം നഗരസഭയിലെ മുളക്കുളം നോർത്ത് വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും. അഡ്വക്കേറ്റ് അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി ബാബു ,പിറവം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സജി കുമാർ ജി കൗൺസിലർമാർ എന്നിവർ പങ്കെടുക്കും പരിപാടിയോടൊപ്പം യുവകർഷകനെ ആദരിക്കലും ആഫ്രിക്കൻ പന്നിപ്പനി നഷ്ടപരിഹാരത്തുക വിതരണം, കർഷകൾക്കുള്ള സെമിനാർ എന്നിവ നടക്കും.

 

എടക്കാട്ടുവയൽ ഫാർമേഴ്സ് ഹാളിൽ രാവിലെ 11ന് എടക്കാട്ടുവയൽ മൃഗാശുപത്രിയുടെ ഉദ്ഘാടനം നടക്കും. ചടങ്ങിൽ അഡ്വക്കേറ്റ് അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷനാകും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്. എം.പി മുഖ്യാതിഥിയാകും . ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. ജി സജികുമാർ പദ്ധതി വിശദീകരണം നടത്തും. 25-26 വാർഷിക പദ്ധതികളുടെ ഭാഗമായി കീടാരി കളുടെയും പോത്തിൻ കിടാവുകളുടെയും വിതരണവും പ്രഥമ ഹാച്ചറി സംരംഭകനെ ആദരിക്കലും ക്ഷീരകർഷകർക്കായുള്ള സെമിനാറും നടക്കും.

date