Skip to main content

ആരോഗ്യകേരളത്തിന്റെ അടിത്തറ കൃഷിയാണ് : കൃഷി മന്ത്രി

കൃഷി ആരോഗ്യ കേരളത്തിന്റെ നിക്ഷേപമാണെന്നും ആരോഗ്യകേരളത്തിന്റെ അടിത്തറ കൃഷിയാണെന്നും കൃഷിമന്ത്രി പി പ്രസാദ്. VFPCK രജതജൂബിലി ആഘോഷം മംഗലത്തുനട കാർഷിക വിപണന ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. VFPCK യുടെ കീഴിലുള്ള സ്വാശ്രയ സമിതികൾ മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നതെന്നും അനുകരണീയമായ മാതൃകയാണിതെന്നും മന്ത്രി പറഞ്ഞു. ആധുനിക കൃഷി രീതികളെയും ശാസ്ത്രസാങ്കേതിക വിദ്യകളെയും കൃഷിയുമായി ബന്ധപ്പെടുത്തണം. കൃഷിയിടത്തിലെ മൂലകങ്ങളുടെ കുറവ് കൃഷിയിടത്തിലെത്താതെ തന്നെ മനസ്സിലാക്കാൻ ഇന്ന് ഇന്റർനെറ്റ് ഓഫ് തിങ്‌സിലൂടെ സാധിക്കുമെന്നും കൃഷിയിടത്തിലെ എല്ലാ വിവരങ്ങളും മൊബൈൽ ഫോണിലൂടെ മനസ്സിലാക്കുവാനും കഴിയുന്ന തരത്തിൽ സാങ്കേതിക വിദ്യകൾ വളർന്ന് കഴിഞ്ഞുവെന്നും ഇത്തരം സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നത് വഴിയും പ്രൈമറി മേഖലയ്ക്കൊപ്പം ദ്വിതീയ മേഖലയ്ക്കും പ്രാധാന്യം നൽകുന്നതിലൂടെയും കർഷകർക്ക് വരുമാനം വർദ്ധിക്കുമെന്നും കൃഷി ഭവൻ സ്മാർട്ട്‌ ആകുക എന്ന് പറഞ്ഞാൽ സേവനങ്ങൾ സ്മാർട്ട്‌ ആവുകയാണെന്നതാണെന്നും മന്ത്രി പറഞ്ഞു. കൃഷിയിൽ ആസൂത്രണം നടത്തേണ്ടത് കർഷകനും കൃഷി ഉദ്യോഗസ്ഥനും ഒരുമിച്ചിരുന്ന് വേണമെന്നും കേരളത്തിന് ആവശ്യമായ പച്ചക്കറികൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പകുതിയിൽ കൂടുതൽ രോഗങ്ങൾക്ക് കാരണം ഭക്ഷണമാണെന്നും കാർഷിക മേഖലയും ആരോഗ്യ മേഖലയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. VFPCK യുടെ നേതൃത്വത്തിൽ കുട്ടികൃഷിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

 

 

 കുന്നത്തുനാട് എംഎൽഎ അഡ്വ. പി വി ശ്രീനിജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ VFPCK സിഇഒ ബിജിമോൾ കെ ബേബി പദ്ധതി വിശദീകരണം നടത്തി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുൻ എംഎൽഎ എം പി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ഉമാ മഹേശ്വരി, സമിതി പ്രസിഡന്റ് എ കെ ഐസക്, സെക്രട്ടറി ധനുജ ദേവരാജൻ, മുഴുവനൂർ കൃഷി ഓഫീസർ ഷിഹാബ് ബാബു,VFPCK ജില്ലാ മാനേജർ മഞ്ജുഷ എസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

                     

 

date