Skip to main content

ലോക മണ്ണ്ദിനാചരണം ഇന്ന് (5)

 

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക മണ്ണ്ദിനാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് (5) രാവിലെ 10ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ആഡിറ്റോറിയത്തില്‍ നടക്കും. അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി ദിനാചരണം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി വിശിഷ്ടാതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, വൈസ്പ്രസിഡന്റ് റോസമ്മ ബാബുജി, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വിശ്വംഭരന്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

മികച്ച കര്‍ഷകരെ ആദരിക്കല്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം, വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം, കാര്‍ഷിക സെമിനാര്‍ എന്നിവയും ദിനാചരണത്തോട് അനുബന്ധിച്ച് നടക്കും.         (പിഎന്‍പി 3940/18)

date