Skip to main content

ചരക്ക്-സേവന നികുതി പരിശീലന ക്ലാസ്

 

കൊച്ചി: ഇ-വേ ബില്ല് എടുക്കുന്നത് സംബന്ധിച്ച് ആലുവയില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. സംസ്ഥാന ചരക്ക് സേവന നികുതി ഓഫീസുകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 5) വൈകിട്ട് മൂന്നിന് ഹോട്ടല്‍ മഹനാമി ഓഡിറ്റോറിയത്തില്‍ ചരക്ക് നീക്കത്തിന് ആവശ്യമായ ഇ-വേ ബില്ല് എടുക്കുന്നത് സംബന്ധിച്ച് വ്യാപാരികള്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസ് പ്രയോജനപ്പെടുത്തുവാന്‍ എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ആലുവ സംസ്ഥാന നികുതി ഓഫീസര്‍ അറിയിച്ചു.

date