Post Category
ക്ഷയ രോഗ സ്‌ക്രീനിംഗ് ക്യാമ്പ്
ടി ബി മുക്ത ഭാരതം എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണ ക്യാമ്പും, സ്‌ക്രീനിങ്ങും നടത്തും. ഒക്‌ടോബര്‍ 17ന് പിറവന്തൂരിലെ കുരിയോട്ടുമല ഫാമിലെ ട്രൈബല്‍ ക്യാമ്പ്, 23ന് ഇളമ്പള്ളൂര്‍ ജുമാ മസ്ജിദ്, 24ന് കരിക്കോട്, ടി.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, 25ന് അഴീക്കല്‍ ഹാര്‍ബറിലെ തീരദശ ക്യാമ്പ്, 27ന് കുളത്തുപ്പുഴ ആര്‍.പി.എല്‍ ട്രൈബല്‍ ക്യാമ്പ്, 29ന് കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ടി ബി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments