Skip to main content

സ്വയം തൊഴില്‍ വായ്പ

  സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കരുനാഗപ്പള്ളി ഉപജില്ലാ  ഓഫീസില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് വിവിധ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം.  18 നും 55 നും ഇടയില്‍ പ്രായമുള്ള മുഖ്യ വരുമാനദായകര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മതിയായ ജാമ്യവ്യവസ്ഥയിലാണ് വായ്പ അനുവദിക്കുക.  ഫോണ്‍: 0476 2951037, 6282013846.
 

 

date