Skip to main content

സിഫ്റ്റില്‍ കാര്‍ഷിക വിദ്യാഭ്യാസ ദിനാചരണം

കൊച്ചി: രാത്രികാല ട്രോളിംഗ് നിരോധിച്ചത് എന്തിന്?  മത്സ്യങ്ങള്‍ വലയിലേക്ക് ആകര്‍ഷിക്കപെടുന്നത് എങ്ങിനെ? , ഗോസ്റ്റ്ഫിഷിങ് എന്നാലെന്താണ്? ചോദ്യങ്ങള്‍ അനവധി ആയിരുന്നു. കാര്‍ഷിക വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികളായിരുന്നു ചോദ്യകര്‍ത്താക്കള്‍. ഫിഷിങ് ടെക്‌നോളജി വിഭാഗം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സാലി തോമസ് വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.,

കേന്ദ്രിയ വിദ്യാലയ രണ്ട്, കേന്ദ്രിയ വിദ്യാലയ ഐ.എന്‍.എസ് ദ്രോണാചാര്യ എന്നിവിടങ്ങളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് സിഫ്ട് സന്ദര്‍ശിച്ചത് ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ചും, കാലാവസ്ഥ വ്യതിയാനത്തെകുറിച്ചും എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. മനോജ് സാമുവേല്‍ നയിച്ച ക്ലാസും പുതിയ അറിവുകള്‍ നല്‍കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. കൃഷി, അനുബന്ധ വിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് വിജ്ഞാന വ്യാപനവിഭാഗം ഡോ. എ .കെ.മൊഹന്തി സംസാരിച്ചു. ബയോ കെമിസ്ട്രി വിഭാഗം മേധാവി ഡോ. സുശീല മാത്യു , ഫിഷിങ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. ലീല എഡ്വിന്‍,  എം.എഫ്.ബി വിഭാഗം മേധാവി ഡോ. എം.പ്രസാദ് എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. ഡോ. എ. സുരേഷ്, ഡോ. എ.ആര്‍.എസ്. മേനോന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. പൈലറ്റ് പ്രോസസ്സിംഗ് പ്ലാന്റ്, നെറ്റ്ഫാബ്രിക്കേഷന്‍ യൂണിറ്റ് എന്നിവയ്ക്ക് പുറമെ ഫിഷിങ് ടെക്‌നോളജി, ബയോ കെമിസ്ട്രി,   മൈക്രോബയോളജി ലബോറട്ടറികളും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.

date