Skip to main content

ദുരിതാശ്വാസ മെഡിക്കല്‍ക്യാമ്പ്

 

    കിഴക്കേക്കോട്ട ഗവ. ഹോമിയോ ആശുപത്രിയുടെയും പൂന്തുറ ആയുഷ് ഹോളിസ്റ്റിക് സെന്ററിന്റെയും സഹകരണത്തോടെ പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ നടത്തിവരുന്ന ദുരിതാശ്വാസ ക്യാമ്പില്‍ (ഹോമിയോപ്പതി വിഭാഗം) പ്രവര്‍ത്തനമാരംഭിച്ചു.  രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ക്യാമ്പില്‍ പനി, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ഉദര രോഗങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിവയ്ക്കും മരുന്ന് നല്‍കും.  കൂടാതെ പകര്‍ച്ചപ്പനി വരാതിരിക്കാനുള്ള പ്രതിരോധ മരുന്നും വിതരണം ചെയ്യും.  
    ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും രോഗവിവരങ്ങള്‍ അനേ്വഷിച്ചറിയുകയും ചെയ്തു.  പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ ഒരു സ്ഥിര മെഡിക്കല്‍ ക്യാമ്പും മറ്റ് ദുരിതാശ്വാസ ക്യാമ്പുകളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്.  ഗവ. യു.പി, സ്‌കൂള്‍ ബീമാപള്ളി, ഫിഷറീസ് സ്‌കൂള്‍ വലിയതുറ, യു.പി. സ്‌കൂള്‍ വലിയതുറ എന്നീ സ്ഥലങ്ങളിലും മൊബൈല്‍ ടീം സന്ദര്‍ശനം നടത്തി.  ഫോണ്‍: 0471 2472600. 
 

date