Skip to main content

ചാത്തന്നൂര്‍ മിനി സിവില്‍സ്റ്റേഷന്‍ രണ്ടാംനിലയുടെ പ്രവര്‍ത്തന ഉദ്ഘാടനം 15ന്

ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംനിലയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 15 വൈകിട്ട് നാല് മണിക്ക് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജി. എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ചന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ്  മഹേശ്വരി, ബ്ലോക്ക് പഞ്ചായത്തംഗം സിനി അജയന്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ആര്‍ സന്തോഷ്, ജില്ല കലക്ടര്‍ എന്‍. ദേവിദാസ്, എ ഡി എം ജി. നിര്‍മല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 
 

date