Skip to main content

കൊല്ലം കോര്‍പറേഷനില്‍ വികസന സദസ്സ് 15 ന്

    കൊല്ലം കോര്‍പ്പറേഷന്‍ വികസന സദസ്സ് ഒക്ടോബര്‍ 15ന് രാവിലെ 10 ന്‌സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍  ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി വികസനരേഖ പ്രകാശനം ചെയ്യും.   മേയര്‍ ഹണി  അധ്യക്ഷയാകും.   സെക്രട്ടറി എസ് എസ് സജി റിപ്പോര്‍ട്ട് അവതരിപ്പിക്കും. എംഎല്‍എമാരായ എം നൗഷാദ്, എം മുകേഷ്, സുജിത്ത് വിജയന്‍പിള്ള, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്.ഗീതാ കുമാരി, എം സജീവ്, യു പവിത്ര, സജീവ് സോമന്‍, സുജാ കൃഷ്ണന്‍, എ കെ സവാദ്, സവിതാ ദേവി, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജെ.ഷാജി, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date