Skip to main content

ചിറക്കര ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് 15 ന്

  ചിറക്കര ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഒക്ടോബര്‍ 15 രാവിലെ 10 ന് പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആര്‍ സജില അധ്യക്ഷയാകും.   ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കില റിസോഴ്‌സ്‌പേഴ്‌സണ്‍ സുചീന്ദ്രബാബു അവതരിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശവും പ്രദര്‍ശിപ്പിക്കും. ചിറക്കര ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ആര്‍.സുനില്‍കുമാര്‍ അവതരിപ്പിക്കും. ചര്‍ച്ചയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍ ജോഷ് മോഡറേറ്ററാകും. അസിസ്റ്റന്റ് സെക്രട്ടറി ഫവാസ് ക്രോഡീകരണത്തിന് നേതൃത്വം നല്‍കും.
 ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.ആശാദേവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്.ശര്‍മ, സി.ശകുന്തള, സനിതാ രാജീവ്, ദിലീപ് ഹരിദാസന്‍, സുബി പരമേശ്വരന്‍, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുജയ്കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date