പ്രതിരോധ പെന്‍ഷന്‍കാര്‍ക്കായി സ്പര്‍ഷ് ഔട്ട്‌റീച്ച് പ്രോഗ്രാം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ ഒക്ടോബര്‍ 16-ന്
പ്രതിരോധ പെന്‍ഷന്‍കാര്‍/കുടുംബ പെന്‍ഷന്‍കാര്‍/പ്രതിരോധ സിവിലിയന്‍ പെന്‍ഷന്‍കാര്‍ എന്നിവരുടെ പ്രയോജനത്തിനായി ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സിന്റെ നേതൃത്വത്തില്‍ 2025 ഒക്ടോബര്‍ 16-ന് പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തില്‍ സ്പര്‍ഷ് ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിക്കും. കേരള ഗവര്‍ണര്‍ പരിപാടിയുടെ മുഖ്യാതിഥിയായിരിക്കും. ന്യൂഡല്‍ഹിയിലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സും ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സും പരിപാടിയില്‍ പങ്കെടുക്കും.
സ്പര്‍ഷിലേക്ക് കുടിയേറിയ എല്ലാ പ്രതിരോധ പെന്‍ഷന്‍കാര്‍ക്കും അവരുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കാന്‍ സ്പാര്‍ഷ് ഔട്ട്റീച്ച് പ്രോഗ്രാം സഹായകരമാകും. സിജിഡിഎ, ഡല്‍ഹി കാന്റ്, പിസിഡിഎ (പെന്‍ഷനുകള്‍), പ്രയാഗ്രാജ്, ചെന്നൈയിലെ സിഡിഎ, കേരളത്തിലെയും തമിഴ്നാട്ടിലെയും സ്പര്‍ഷ് സര്‍വീസ് സെന്ററുകള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കണ്ണൂര്‍, വെല്ലിംഗ്ടണ്‍, ബാംഗ്ലൂര്‍, നാസിക്, ജബല്‍പൂര്‍ എന്നിവിടങ്ങളിലെ റെക്കോര്‍ഡ് ഓഫീസുകള്‍, സൈനിക് വെല്‍ഫെയര്‍ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുകയും പ്രശ്‌ന പരിഹാരം നടത്തുകയും ചെയ്യും
തിരുവനന്തപുരം ജില്ലയിലെയും സമീപ ജില്ലകളിലെയും എല്ലാ പ്രതിരോധ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരും (ഡിഫന്‍സ് സിവിലിയ•ാരും കമ്മീഷന്‍ഡ് ഓഫീസര്‍മാരും ഉള്‍പ്പെടെ) അവരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഈ അവസരം ഉപയോഗിക്കണം. വാര്‍ഷിക തിരിച്ചറിയലും പ്രൊഫൈല്‍ അപ്ഡേറ്റും ഈ അവസരത്തില്‍ നടത്താവുന്നതാണ്.
- Log in to post comments