Skip to main content

പനയം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് 15ന്

പനയം ഗ്രാമ പഞ്ചായത്തിന്റെ വികസന സദസ് ഒക്ടോബര്‍ 15 രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. വികസന സദസിന്റെ ഉദ്ഘാടനവും അതിദാരിത്യരഹിത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനവും എം മുകേഷ് എം.എല്‍.എ നിര്‍വഹിക്കും. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ രാജശേഖരന്‍ അധ്യക്ഷനാകും.  ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി ബിന്ദു, ഒ ഷീലാ കുമാരി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജി അനന്തകൃഷ്ണപിള്ള, ജയശ്രീ മധുലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date