Skip to main content

വന്ധ്യതാ നിവാരണ ക്ലിനിക്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം

 

    തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പഴവങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യതാ നിവാരണ ക്ലിനിക്കില്‍ ചികിത്സക്കെത്തുന്നവരുടെ സൗകര്യാര്‍ത്ഥം ഡിസംബര്‍ ആറ് രാവിലെ ഒന്‍പത് മണി മുതല്‍ മൂന്ന് വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ക്യാമ്പ് ഏര്‍പ്പെടുത്തിയതായി ജില്ലാ ഹാമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.എസ്. പ്രദീപ് അറിയിച്ചു.  
    അന്ന് രണ്ട് മണിക്ക് ഈ ആശുപത്രിയിലെ ചികിത്സയിലൂടെ കുട്ടികളുണ്ടായ ദമ്പതിമാരുടെ കുടുംബസംഗമവുമുണ്ടാകും.  തുടര്‍ന്ന് വന്ധ്യത ചികിത്സയും ഹോമിയോപ്പതിയും എന്ന വിഷയത്തില്‍ ബോധവത്കരണവുമുണ്ടാകും.
 

date