Skip to main content

ഓഖി-മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിച്ചു

ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്  സംസ്ഥാനസര്‍ക്കാര്‍  സൗജന്യമായി  അനുവദിച്ച 15 കി.ഗ്രാം അരി അതാത് റേഷന്‍ കടകളില്‍  വിതരണത്തിനായി  ലഭ്യമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ലഭിക്കുന്ന  പ്രതിമാസവിഹിതത്തിനു പുറമെ ഓരോ റേഷന്‍ കാര്‍ഡിനും  ഒരാഴ്ചക്കാലത്തേക്ക് സൗജന്യമായി  15 കി.ഗ്രാം പുഴുക്കലരി ലഭിക്കും. അര്‍ഹതപ്പെട്ട മത്സ്യതൊഴിലാളികള്‍  അവരവരുടെ റേഷന്‍കാര്‍ഡും ഫിഷറീസ് വകുപ്പ്  നല്‍കിയിട്ടുളള  മത്സ്യതൊഴിലാളി പാസ്ബുക്കും സഹിതം  റേഷന്‍ കടകളില്‍  നിന്ന് ആനുകൂല്യം കൈപ്പറ്റണം.
 

date