Skip to main content

കാസര്‍കോട് തുറമുഖ ഓഫീസുകളുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും ഉദ്ഘാടനം ഇന്ന്‌

കാസര്‍കോട് തുറമുഖ ഓഫീസുകളുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും  ഉദ്ഘാടനം  ഇന്ന് (5)  ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറമുഖം-മ്യൂസിയം വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി  നിര്‍വ്വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി  മുഖ്യാതിഥിയാകും.  രണ്ടര കോടി രൂപ ചെലവഴിച്ചാണ് ഓഫീസുകളുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും നിര്‍മ്മാണം   പൂര്‍ത്തീകരിച്ചത്. ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകളക്ടര്‍, തുറമുഖവകുപ്പ് ഡയറക്ടര്‍, നഗരസഭപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
 

date