Post Category
സൈക്കോളജി/സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അവസരം
യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും വിഷയത്തില്‍ സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയപഠനം നടത്തുന്നു. പഠനത്തിന്റെ ഭാഗമാകാന്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള സന്നദ്ധരായ സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് പി.ജി. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തില്‍ പ്രാവീണ്യമുള്ള അധ്യാപകരുടെയും നേതൃത്വത്തിലാണ് പഠനം നടത്തുന്നത്. ഒക്ടോബര്‍ 25 നകം ksyc.kerala.gov.in ലെ ഗൂഗിള്‍ ഫോം ലിങ്ക് https://hper.in/LjKof89 മുഖേന അപേക്ഷിക്കണം. ഫോണ്‍: 0471 2308630.
date
- Log in to post comments