Post Category
മിനി വ്യവസായ എസ്റ്റേറ്റ് ഷെഡുകള്‍; അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇട്ടിവ, പത്തനാപുരം മിനി വ്യവസായ എസ്റ്റേറ്റുകളിലെ ഒഴിവുളള എസ്.സി വ്യവസായ ഷെഡുകളില്‍ ഉല്പാദന/സേവന മേഖലയിലെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പദ്ധതിരേഖ, തിരിച്ചറിയല്‍ രേഖകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 21 നുള്ളില്‍ ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്കോ സമര്‍പ്പിക്കണം. ഫോണ്‍: 0474 2748395.
date
- Log in to post comments