Post Category
ജില്ലാ പഞ്ചായത്ത് 108 മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്യും
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി 108 ഭിന്നശേഷിക്കാർക്ക് നൽകുന്ന മുച്ചക്ര വാഹനങ്ങളുടെ വിതരണം ഇന്ന് ( ഒക്ടോബർ 16 ) ഉച്ചക്ക് ഒന്നിന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും.
ജില്ലാപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് 1.15 കോടി രൂപ ചെലവഴിച്ചാണ് 108 പേർക്ക് രാജഹംസം പദ്ധതിയിലൂടെ മുച്ചക്ര വാഹനം നൽകുന്നത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.
ചടങ്ങിൽ ഹൈബി ഈഡൻ എം.പി.മുഖ്യാതിഥിയാവും. തൃക്കാക്കര എം.എൽഎ ഉമാ തോമസ് അധ്യക്ഷയാവും. ജില്ലാ കലക്ടർ ജി. പ്രിയങ്ക വിശിഷ്ടാതിഥിയായി പങ്കെടുക്കും
date
- Log in to post comments