Skip to main content

ഓഖി: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി

ഓഖി ചുഴലിക്കാറ്റിനിരയായവര്‍ക്കുളള  ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ വിലയിരുത്തി. വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് വിലയിരുത്തിയത്.  ജില്ലയില്‍ നിന്നും കളക്ടര്‍   ജീവന്‍ബാബു കെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ ജി സി ബഷീര്‍ എന്നിവരുമായി  സ്ഥിതി വിശേഷം വിലയിരുത്തി.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കും. ജില്ലാകളക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി   പറഞ്ഞു.  ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവര്‍ക്ക് നല്ല ഭക്ഷണം  ഉറപ്പാക്കണം. ശുചിത്വമുണ്ടാകണം. രോഗപ്രതിരോധ നടപടികളും  ശുചീകരണവും  ശ്രദ്ധിക്കണമെന്ന്  മുഖ്യമന്ത്രി  നിര്‍ദേശിച്ചു.  ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിരുന്നു. കാണാതായ   ഒരു മത്സ്യതൊഴിലാളിയുടെ  മൃതദേഹം കണ്ടെത്തി. കടലില്‍ കുടുങ്ങിയ 19 ബോട്ടുകള്‍  തിരിച്ചുകരയിലെത്തിയിട്ടുണ്ട്.  നിലവില്‍ സ്ഥിതി ശാന്തമാണെന്ന് കളക്ടര്‍ പറഞ്ഞു.
 

date