ബ്രെയില്‍ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു
സാക്ഷരത മിഷന്റെ കീഴില്‍ ബ്രെയില്‍ ദീപ്തി പദ്ധതി വഴി പരീക്ഷയില്‍ വിജയിച്ച പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. സര്‍ട്ടിഫിക്കറ്റുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും വിതരണോദ്ഘാടനം സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലിജോ ജോര്‍ജ് നിര്‍വഹിച്ചു. ബ്രെയില്‍ പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ അഞ്ചു ക്ലാസുകളില്‍ ആയി 100 പേര്‍ക്കാണ് ക്ലാസുകള്‍ നല്‍കിയത്. ഇതില്‍ വിജയിച്ച 57 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ഇതോടൊപ്പം ജില്ലാ പഞ്ചായത്ത് അനുവദിച്ച 6 സ്മാര്‍ട്ട് ഫോണുകളും സാക്ഷരത സമിതി അംഗം സ്പോണ്‍സര്‍ ചെയ്ത ഒരു സ്മാര്‍ട്ട് ഫോണും തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലെ ഏഴുപേര്‍ക്ക് വിതരണം ചെയ്തു. സ്മാര്‍ട്ട്ഫോണ്‍ പരിശീലനവും ഇവര്‍ക്ക് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നല്‍കുന്നതായിരിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രേരക്മാർ, കുടുംബശ്രീ, അങ്കണവാടി ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 646 കാഴ്ച പരിമിതരെയാണ് കണ്ടെത്തിയത്. ഇതില്‍നിന്നും 100 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബ്രെയില്‍ ലിപിയില്‍ വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന പദ്ധതിയായ ദീപ്തി പദ്ധതി പ്രകാരം ക്ലാസുകള്‍ നല്‍കിയത്. 20 പേരടങ്ങുന്ന ബാച്ചുകളായി അഞ്ച് പഠനകേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ നല്‍കിയത്. ക്ലാസുകള്‍ നല്‍കുന്നതിന് അഞ്ച് ഇന്‍സ്ട്രക്ടര്‍മാരും ഉണ്ടായിരുന്നു. കെ.എഫ്.ബി ജില്ലാ ഓഫീസില്‍ വച്ച് മലമ്പുഴ, പാലക്കാട് പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും കടമ്പഴിപ്പുറം തൊഴില്‍ പരിശീലന കേന്ദ്രം, ആലത്തൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, വല്ലപ്പുഴ യത്തീംഖാന സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനകേന്ദ്രങ്ങള്‍ .
പാലക്കാട് ഫൈന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കെ.എഫ്.ബി സെക്രട്ടറി എം.കെ ഷെറീഫ് അധ്യക്ഷനായി. പരിപാടിയില്‍ സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സജി തോമസ്, ജില്ലാ സാക്ഷരതാ മിഷൻ അസി.കോർഡിനേറ്റർ പി വി പാർവതി, സാക്ഷരതാ സമിതി അംഗങ്ങളായ ഒ.വിജയന്‍ മാസ്റ്റർ, ഡോ.പി.സി ഏലിയാമ്മ, ജില്ലാ റിസോഴ്സ് പേഴ്സണ്‍മാരായ കെ.വി ജയന്‍, വി.പി ജയരാജന്‍, കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് വി.എന്‍ ചന്ദ്രമോഹന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, കെ.എഫ്.ബി അധ്യാപക ഫോറം എം സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments