Skip to main content

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉപഭോക്ത്യ ശാക്തീകരണ പരിപാടി ഇന്ന്

 

 

 

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ഉപഭോക്ത്യ ശാക്തീകരണ പരിപാടിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ഡിവിഷന്റെ പരിധിയില്‍ വരുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്കായുള്ള ശാക്തീകരണ പരിപാടി 

ഇന്ന് (ഒക്ടോബർ 16) ഉച്ചയ്ക്ക് മണ്ണാര്‍ക്കാട് ടൗണില്‍ നടക്കും. പരിപാടി അഡ്വ. എ.ജെ വില്‍സണ്‍ (മെമ്പര്‍, ലോ) ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കംപ്ലയന്‍സ് എക്സാമിനര്‍ ഭുവനേന്ദ്ര പ്രസാദ്, കണ്‍സ്യൂമര്‍ അഡ്വക്കേസി ശ്രീകുമാര്‍, ജനപ്രതിനിധികള്‍, സംഘടന ഭാരവാഹികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മണ്ണാര്‍ക്കാട് വ്യാപാരി വ്യവസായി അസോസിയേഷനുകളുടെ അപ്പക്സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. വൈദ്യുതി ഉപഭോക്താക്കളുടെ അവകാശങ്ങളും, ലഭ്യമാക്കേണ്ട സേവനങ്ങളും, തര്‍ക്ക പരിഹാര സംവിധാനങ്ങളെക്കുറിച്ചും പരിപാടിയില്‍ വിശദീകരിക്കും.

 

date