Post Category
ധനസഹായത്തിന് അപേക്ഷിക്കാം
ഇ-ഗ്രാന്റ്‌സിന് അര്‍ഹതയുള്ളവരും 2025-26 അധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മെഡിക്കല്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള പ്രാരംഭ ചെലവുകള്‍ക്കുള്ള ധനസഹായ പദ്ധതിയിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ളവരാവണം. ജാതി, വരുമാനം, അലോട്ട്‌മെന്റ് മെമ്മോയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ലഭ്യമാക്കണമെന്ന് അസി.ജില്ലാ പട്ടികജാതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments