Skip to main content
..

വികസനനേട്ടങ്ങള്‍ അടയാളപ്പെടുത്തി ചിറക്കര വികസന സദസ്സ്

ചിറക്കര ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി വഴി 37 പേര്‍ക്ക് മാസംതോറും ഭക്ഷ്യകിറ്റ് വിതരണംചെയ്യുന്നു. ആരോഗ്യ മേഖലയുടെ ഉന്നമനത്തിനായി 2,37,94,444 രൂപ വിനിയോഗിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ ലൈഫ് പദ്ധതിവഴി 130 വീടുകള്‍ നല്‍കി. 25,01,527 രൂപ ചിലവഴിച്ച് സമഗ്രനെല്‍കൃഷിവികസനം സാധ്യമാക്കി. 2,70,24,460 രൂപ ചെലവഴിച്ച് 71 ഗ്രാമീണ റോഡുകള്‍ നവീകരിച്ചു. ഡെസ്റ്റിനേഷന്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്തി നെടുങ്ങോലം മാലാക്കായലും ഇത്തിക്കരയാറും അതിനോടനുബന്ധിച്ചുള്ള കണ്ടല്‍ക്കാട് മേഖലയും ടൂറിസം കേന്ദ്രമായിട്ട് ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വികസനസദസ്സില്‍ വ്യക്തമാക്കി.
ചിറക്കര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. സജില അധ്യക്ഷയായി. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. ഭക്ഷ്യ മേളയും അനുബന്ധമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സി. സുശീല ദേവി, പി. സുചിത്ര, കെ. സുരേന്ദ്രന്‍, കില റിസോഴ്സ്‌പേഴ്‌സണ്‍ ആര്‍. സുചീന്ദ്ര ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date