ശിശുക്ഷേമ സമിതി വര്‍ണോത്സവം-2025
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിന കലോത്സവം 'വര്‍ണോത്സവം -2025' ഒക്ടോബര്‍ 26ന് രാവിലെ ഒമ്പതിന് കടപ്പാക്കട ടി.കെ.ഡി.എം.സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിസന്റ്, സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കുന്ന പ്രസംഗമത്സരം എല്‍.പി, യുപി വിഭാഗത്തില്‍ നടത്തും.
എല്‍.പി വിഭാഗം- കുട്ടികളുടെ പ്രധാനമന്ത്രി, സ്വാഗത പ്രാസംഗിക, നന്ദി പ്രസംഗിക എന്നിവരെ തെരഞ്ഞെടുക്കും.
യു.പി വിഭാഗം- കുട്ടികളുടെ പ്രസിഡന്റ്, കുട്ടികളുടെ സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കും.
എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം. ഏല്ലാ വിജയികള്‍ക്കും മെമന്റോയും, സര്‍ട്ടിഫിക്കറ്റും, മെഡലും നല്‍കും.
വര്‍ണോത്സവത്തിന്റെ ഭാഗമായി എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗക്കാര്‍ക്കായി മലയാളം ഉപന്യാസം, ക്വിസ് മത്സരങ്ങള്‍ നടത്തും. എല്ലാ സിലബസിലുള്ളവര്ക്കും മത്സരിക്കാം. സ്പോട്ട് രജിസ്ടേഷന് രാവിലെ 8.30 മുതല്‍ ആരംഭിക്കും. ഫോണ്‍: 9447571111, 9895345389, 9447719520.
- Log in to post comments