Skip to main content

വായ്പ വിതരണോദ്ഘാടനം 16ന്

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ വായ്പ വിതരണോദ്ഘാടനം ഒക്ടോബര്‍ 16ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ എം.മുകേഷ് എം.എല്‍.എ നിര്‍വഹിക്കും. കൊല്ലം കോര്‍പ്പറേഷന്‍, ഇളമാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മുഖേന അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കുള്ള വായ്പ വിതരണമാണ് നടക്കുന്നത്. പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.കെ.ഷാജു അധ്യക്ഷനാകും. മേയര്‍ ഹണി, ഡെപ്യൂട്ടി മേയര്‍ എസ്.ജയന്‍, കൗണ്‍സിലര്‍ പ്രസന്ന, ഡിവിഷന്‍ കൗണ്‍സിലര്‍ ബി.ഷൈലജ, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സജീവ്, പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി.സുബ്രഹ്മണ്യന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.സുനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആര്‍.വിമല്‍ ചന്ദ്രന്‍, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ എസ്.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
 

date