Post Category
കൊല്ലം താലൂക്ക് വികസന സമിതി യോഗം
കൊല്ലം നഗരത്തിലെ ട്രാഫിക് നിയന്ത്രണത്തിനായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തില്‍ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കാന്‍ കോര്‍പ്പറേഷന്‍ ആവശ്യമായ സ്ഥലം കണ്ടെത്തി നടപടി സ്വീകരിക്കണം. റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുക, പൊതു ശൗചാലയം ഒരുക്കുക, സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എബ്രഹാം സാമുവല്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ ഫസലുദീന്‍ ഹാജി, എന്‍ എസ് വിജയന്‍, കരിപ്പുഴ യഹിയ, ഡി ഗീതാകൃഷ്ണന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, തഹസില്‍ദാര്‍ (ഭൂരേഖ) ഡോണല്‍ ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments