Skip to main content

സൈക്കോളജി/സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അവസരം  

യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും  വിഷയത്തില്‍ സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍  ശാസ്ത്രീയപഠനം നടത്തുന്നു.   പഠനത്തിന്റെ ഭാഗമാകാന്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള സന്നദ്ധരായ സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് പി.ജി. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.       മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തില്‍ പ്രാവീണ്യമുള്ള അധ്യാപകരുടെയും നേതൃത്വത്തിലാണ് പഠനം നടത്തുന്നത്.   ഒക്ടോബര്‍ 25 നകം ksyc.kerala.gov.in   ലെ ഗൂഗിള്‍ ഫോം ലിങ്ക്  https://hper.in/LjKof89 മുഖേന അപേക്ഷിക്കണം. ഫോണ്‍: 0471 2308630.
 

date