തൃക്കരുവ പഞ്ചായത്തില്‍ വികസന സദസ്സ് 16 ന്
നാടിന്റെ വികസനത്തിനും ഭാവിപ്രവര്ത്തനങ്ങള്ക്കുമായി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി തൃക്കരുവ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് ഒക്ടോബര്‍ 15ന്. രാവിലെ 9 ന് തൃക്കരുവ കെ.എം.ജെ ഹാളില്‍ എം.മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വികസനപുരോഗതി, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനസമക്ഷം അവതരിപ്പിച്ച് ചര്‍ച്ചയിലൂടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ പ്രദര്‍ശിപ്പിക്കും. ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന് അധ്യക്ഷയാകും. പെരിനാട് ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ബി.വി. വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്ഥിരംസമിതി അധ്യക്ഷരായ അജ്മീന്‍.എം. കരുവ, അനില്‍കുമാര്‍, ആര്.രതീഷ്, സലീന ഷാഹുല്‍, ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷെഹീന, തൃക്കരുവ പഞ്ചായത്ത് അംഗങ്ങളായ എ. സുജിത്ത്, ദിവ്യ ഷിബു തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments