Skip to main content
..

പട്ടയ ഗുണഭോക്താക്കളുടെ വരുമാന പരിധി രണ്ട് ലക്ഷമാക്കി ഉയർത്തും: മന്ത്രി കെ. രാജൻ 

 

പട്ടയം അനുവദിക്കപ്പെടുന്നതിനുള്ള  വരുമാനപരിധി രണ്ട് ലക്ഷമായി ഉയർത്തുമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. ഏരൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

ഭൂമി സംബന്ധമായ നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാർക്ക് അനുകൂലമാവുന്ന രീതിയിൽ ഭേദഗതി വരുത്തി അർഹതപ്പെട്ടവർക്ക് ഭൂമി നൽകാൻ സർക്കാർ നടപടി സ്വീകരിച്ചു. കല്ലട ജലസേചന പദ്ധതിയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ  പരിഹരിക്കും. കേരളത്തിലെ ഭൂപതിവ് നിയമത്തിന് 60 വർഷങ്ങൾക്ക് ശേഷം മാറ്റം വരുത്തിയത് ശ്രദ്ധേയമായ തീരുമാനമാണ്. ഏക കിടപ്പാട സംരക്ഷണ ബില്ല് പാസാക്കിയതിലൂടെ കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പാണ്‌ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
 

date