Skip to main content

വിഷൻ 2031 സംസ്ഥാനതല സെമിനാർ *മാർഗ്ഗദീപം സ്കോളർഷിപ്പ് മന്ത്രി വി അബ്ദു റഹിമാൻ വിതരണം ചെയ്തു

സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ എല്ലാ വിഭാഗക്കാർക്കും, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങൾക്കും) ജനസംഖ്യാനുപാതികമായി നൽകുന്ന മാർഗ്ഗദീപം സ്കോളർഷിപ്പ് വിതരണം, വിഷൻ 2031: ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാനതല സെമിനാറിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ വിതരണം ചെയ്തു. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന സെമിനാറിലാണ് ന്യുനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ മന്ത്രി കൈമാറിയത്. 

 

ജൈൻ വിഭാഗത്തിൽനിന്ന് തുറവൂർ റ്റി.ഡി.റ്റി.റ്റി ഐ സ്കൂൾ വിദ്യാർത്ഥിയായ കുനാൽ കിരൺ നാഗ്ദ, 

മുസ്ലിം വിഭാഗത്തിൽനിന്ന് മുഹമ്മദ് സിയാൻ (ഫോർട്ട് കൊച്ചിയിലെ സാന്റാക്രൂസ് എച്ച്.എസ്.എസ്), സാറാ ആരിഫ് (ഫാത്തിമ ഗേൾസ് എച്ച്.എസ്), പി.എ അമ്ന ഫാത്തിമ (ഫോർട്ടുകൊച്ചി സെന്റ് മേരീസ് എൽപിഎസ്), സൈദുൽ റയ്യാൻ ( സെന്റ് ഫ്രാൻസിസ് ചർച്ച് എൽ പി സ്കൂൾ ഫോർട്ട് കൊച്ചി), പി എ ആലിയ (സെന്റ് ഫ്രാൻസിസ് ചർച്ച് എൽ പി സ്കൂൾ ഫോർട്ട് കൊച്ചി)

ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് പള്ളുരുത്തി സെബാസ്റ്റ്യൻ എൽ പി സ്കൂളിലെ ടിയാഗോ സേവ്യർ, ആദോൺ ലോറൻസ് എം.ജെ, കെ എ എയ്ഞ്ചൽ ജോ മെൽബിൻ, എയ്‌നോൺ ലിജോ എന്നിവർ മന്ത്രിയിൽ നിന്നും സ്കോളർഷിപ്പ് ഏറ്റുവാങ്ങി.

date