Post Category
പാണ്ടുപാറ പട്ടയമേള ഇന്ന്*
* റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിക്കും.
ആലുവ താലൂക്ക് അയ്യമ്പുഴ വില്ലേജിലെ പാണ്ടുപാറ നിവാസികൾക്ക് ഇന്ന് (ഒക്ടോബർ 17) സ്വപ്ന സാക്ഷാത്കാരം. അമലാപുരം സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ഇന്ന് വൈകിട്ട് 3.30 ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ 71 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും.
ചടങ്ങിൽ റോജി എം ജോൺ എം.എൽ.എ അധ്യക്ഷനാകും. എം.പി മാരായ ബെന്നി ബഹനാൻ ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, അങ്കമാലി നഗരസഭ ചെയർപേഴ്സൺ ഷിയോ പോൾ, ആലുവ നഗരസഭ ചെയർപേഴ്സൺ എം. ഒ. ജോൺ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ, തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments