Skip to main content

ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം

കോട്ടയം: മാലിന്യമുക്ത നവകേരളം തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകർമ സേനാംഗങ്ങൾക്ക് ജില്ലാ തലത്തിൽ പരിശീലനം നടത്തുന്നു. ഹരിതകർമ സേനകളുടെ കാര്യശേഷി വികസനം, സംരംഭകത്വം, സേവനനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനായി രണ്ടു ദിവസത്തെ പരിശീലനമാണ് നടത്തുക. ഒക്ടോബർ 17,18,21,22 എന്നീ തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു വരെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ, ഇടമറ്റം ഓശാനാ മൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം.

date