Skip to main content

ചുണ്ടമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ഇന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും

 

 

ചുണ്ടമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ഇന്ന് ( ഒക്ടോബര്‍ 17 ന്) വൈകീട്ട് മൂന്നിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 2024 -25 സാമ്പത്തിക വര്‍ഷത്തില്‍ കിഎഫ്ബി ഫണ്ടില്‍ നിന്നും മൂന്നുകോടി 90 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. 12 ക്ലാസ് മുറികളാണ് നിര്‍മ്മിച്ചിട്ടുള്ളത്.

മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍   വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പരിപാടിയില്‍ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍, ജില്ലാ  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ഷാബിറ, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി. മനോജ്, ഹെഡ്മിസ്ട്രസ് പി. സിനി തുടങ്ങിയവര്‍ പങ്കെടുക്കും.

 

date