Post Category
പട്ടാമ്പി കിഴായൂര്‍ സെന്റര്‍ അങ്കണവാടി കെട്ടിട ഉദ്ഘാടനം ഇന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും
പട്ടാമ്പി കിഴായൂര്‍ സെന്റര്‍ അങ്കണവാടി കെട്ടിട ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 17) വൈകീട്ട് അഞ്ചിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചത്. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍. എ അധ്യക്ഷനാകുന്ന പരിപാടിയില്‍ പട്ടാമ്പി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഒ. ലക്ഷ്മികുട്ടി, വൈസ് ചെയര്‍ പേഴ്‌സണ്‍ ടി.പി ഷാജി, വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments