Skip to main content

എറണാകുളം അറിയിപ്പുകള്‍1

    എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കി

കൊച്ചി: 2018-19 ലെ ക്രിസ്മസ്-പുതുവത്സരാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് എറണാകുളം ജില്ലയില്‍  റെയിഡുകളും, വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി; കള്ളുഷാപ്പുകളും, വിദേശ മദ്യ വില്പനശാലകളും, അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തും. പ്രധാന റോഡുകളില്‍ വാഹനപരിശോധനയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോളിംഗ് പാര്‍ട്ടികളും  ഡിവിഷനാഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമും സജ്ജമാണ്., വ്യാജമദ്യ-മയക്കുമരുന്ന് നിര്‍മ്മാണം, വില്പന, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുള്ള വൈന്‍ നിര്‍മ്മാണം, അനധികൃതമായി മയക്കുമരുന്ന്,  മദ്യം സംഭരിക്കല്‍ തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ്-റവന്യൂ-വനം വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരം നടപടി സ്വീകരിക്കും.
    മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത്-വ്യാജമദ്യ ഉത്പാദനം, വിതരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായാല്‍ ഉടനടി വിവരങ്ങള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ വിളിച്ചറിയിക്കാവുന്നതാണ്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍    0484 2390657,     9447178059 അസി. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)    04842627480,    9496002867
ജില്ലാ കണ്‍ട്രോള്‍ റൂം    04842390657,    9447178059, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം     04842393121,    9400069552, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലുവ    04842623655,    9400069560, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കൊച്ചി    04842215120,    9400069554, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കുന്നത്തുനാട്    04842591203,    9400069559, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോതമംഗലം    04852824419,    9400069562, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മൂവാറ്റുപുഴ    04852832623,    9400069564, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, എറണാകുളം     04842627480,    9400069550, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നോര്‍ത്ത് പറവൂര്‍    04842443187,    9400069557, എക്‌സൈസ് റേഞ്ച് ഓഫീസ്, എറണാകുളം    04842392283,    9400069565, എക്‌സൈസ് റേഞ്ച് ഓഫീസ്, തൃപ്പൂണിത്തുറ    04842785060,    9400069566, എക്‌സൈസ് റേഞ്ച് ഓഫീസ്, മട്ടാഞ്ചേരി    04842221998,    9400069567, എക്‌സൈസ് റേഞ്ച് ഓഫീസ്, ഞാറയ്ക്കല്‍ 04842499297,    9400069568, എക്‌സൈസ് റേഞ്ച് ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842441280    9400069569, എക്‌സൈസ് റേഞ്ച് ഓഫീസ്, വരാപ്പുഴ    04842511045, 9400069570, എക്‌സൈസ് റേഞ്ച് ഓഫീസ്, ആലുവ    04842621089    9400069571, എക്‌സൈസ് റേഞ്ച് ഓഫീസ്, അങ്കമാലി    04842458484    9400069572, എക്‌സൈസ് റേഞ്ച് ഓഫീസ്, കാലടി    04842461326    9400069573, എക്‌സൈസ് റേഞ്ച് ഓഫീസ്, പെരുമ്പാവൂര്‍    04842590831    9400069574 എക്‌സൈസ് റേഞ്ച് ഓഫീസ്, മാമല    04842786848    9400069575, എക്‌സൈസ് റേഞ്ച് ഓഫീസ്, മൂവാറ്റുപുഴ    04852836717    9400069576, എക്‌സൈസ് റേഞ്ച് ഓഫീസ്, പിറവം04852241573    9400069577, എക്‌സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം    04852826460    9400069578, എക്‌സൈസ് റേഞ്ച് ഓഫീസ്, കുട്ടമ്പുഴ    04852572861, 9400069579

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നീറ്റ് അപേക്ഷാ ഫീസ് നല്‍കും
കൊച്ചി: 2019 മെയ് അഞ്ചിന് നടക്കുന്ന മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി സി.ബി.എസ്.ഇ ദേശീയതലത്തില്‍ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യു.ജി) 2018 പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷാ പീസ് അടയ്ക്കുന്നതിനായി 750 രൂപ അനുവദിക്കും. ഈ തുക ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 15-ന് വൈകിട്ട് അഞ്ചു വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

റസിഡന്റ് ട്യൂട്ടര്‍; കരാര്‍ നിയമനം

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ യു.സി കോളേജിനു സമീപം  പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെയും ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെയും അദ്ധ്യാപകര്‍ക്കും വിരമിച്ച കോളേജ് അദ്ധ്യാപകര്‍ക്കും ബിരുദാനന്തരബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ഹോണറേറിയം 7500 രൂപ.
റസിഡന്റ ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍/സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ സഹിതം വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഡിസംബര്‍ 15-ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.

ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍  സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ രണ്ടു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ഒരു ഒഴിവ് നിലവിലുണ്ട്. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. യോഗ്യത ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) ട്രേഡിലെ ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റ്. പ്രായം 2018 ഒക്‌ടോബര്‍ 22-ന് 18-40. (കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ക്കുളള നിയമാനുസൃത വയസിളവ് ബാധകം) (എസ്.സി/എസ്.റ്റി/ഒ.ബി.സി/ഭിന്നശേഷിക്കാര്‍/എക്‌സ്‌സര്‍വ്വീസ്മാന്‍) കെമിക്കല്‍ പ്ലാന്റ് ആന്റ് മെഷിനറി ഡ്രോയിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം 6540-19140 മറ്റ് അലവന്‍സുകളും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 20-ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

റീ ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉപയോഗിക്കുന്നതിനായി  ഡ്യുവല്‍ ഹെഡ് സി.റ്റി പ്രഷന്‍ ഇന്‍ഞ്ചക്ടര്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും www.etenders.kerala.gov.in മുഖേന ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 17-ന് വൈകിട്ട് അഞ്ചുവരെ.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ പി.പി യൂണിറ്റിലും എഫ്.എസ് വാര്‍ഡിലും ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനും, നിലവിലുളളത് അറ്റകുറ്റപണി നടത്തുന്നതിനും വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 21-ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിന്റെ ഓഫീസിലേക്ക്  ഉപയോഗിക്കുന്നതിനായി ഡബിള്‍ സൈഡ് ഓട്ടോമാറ്റിക്ക് പ്രിന്റിംഗ് ഫോട്ടോസ്റ്റാറ്റ് മെഷീന്‍ നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവച്ച കവറുകളില്‍ ക്വട്ടേഷന്‍- ഫോട്ടോസ്റ്റാറ്റ് മെഷീന്‍ എന്ന് രേഖപ്പെടുത്തേണ്ടതും സൂപ്രണ്ട് ജനറല്‍ ആശുപത്രി, എറണാകുളം വിലാസത്തില്‍ നല്‍കേണ്ടതുമാണ്. ക്വട്ടേഷനുകള്‍ ഡിസംബര്‍ 20-ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
 
റീ ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോ തെറാപ്പി  ഡിപ്പാര്‍ട്ട്‌മെന്റില്‍  റേഡിയേഷന്‍ ചികിത്സയ്ക്കായി ആവശ്യമായി വരുന്ന റേഡിയേഷന്‍  മാസ്‌ക് വിതരണം ചെയ്യുവാന്‍ കഴിയുന്ന സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 19-ന് വൈകിട്ട് നാലു വരെ സ്വീകരിക്കും.

അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഭാരത സര്‍ക്കാര്‍ മാനവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 18-35 പ്രായപരിധിയിലുളള ആണ്‍കുട്ടികള്‍ക്കായി ഉടന്‍ ആരംഭിക്കുന്ന പ്ലേസ്‌മെന്റ് ലിങ്ക്ഡ് സൗജന്യ സിസിറ്റിവി ടെക്‌നീഷ്യന്‍ പ്രോഗ്രാം (ഒരു മാസം) കോഴ്‌സിലേക്ക് ഒഴിവു വന്ന ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി പാസ്. താത്പര്യമുളളവര്‍ ആധാര്‍ കോപ്പി, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കോപ്പി, രണ്ട് ഫോട്ടോ എന്നിവ സഹിതം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, പെരുവാരം, നോര്‍ത്ത് പറവൂര്‍, ഫോണ്‍ 9074634665, 0484-2447980, 7558938679 വിലാസത്തില്‍ ബന്ധപ്പെടുക.

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ്  ഓഫ് ലേണിംഗ് ഡിസബിലിറ്റി
കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ആറു മാസമാണ് കാലാവധി. 2019 ജനുവരി ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കുക. കോഴ്‌സ് സംബന്ധിച്ച  വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15

പത്രസമ്മേളനം
കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നടത്തുന്ന പത്രസമ്മേളനം ഇന്ന് (ഡിസംബര്‍ -6) ഉച്ചയ്ക്ക് 12-ന് കാക്കനാട് കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ നടത്തും.

date