തൊഴില്‍ മേള 18ന്
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒക്ടോബര്‍ 18ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച രാവിലെ 10 നാണ് തൊഴില്‍ മേള നടക്കുക. 15ഓളം സ്വകാര്യ കമ്പനികളിലായി 500ല്‍ പരം ഒഴിവുകളുണ്ട്. എസ്.എസ്.എല്‍.സി, ഐ.ടി.ഐ മുതല്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് മേളയുടെ ഭാഗമാകാം. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, കമ്മോഡിറ്റി ഡീലര്‍, അക്കൗണ്ടന്റ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവ്, സ്റ്റുഡന്റ് അഡ്മിനിസ്‌ട്രേറ്റര്‍, സര്‍വീസ് എന്‍ജിനീയര്‍, ഓഫീസ് സ്റ്റാഫ്, മാര്‍ക്കറ്റിങ് മാനേജര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തും. താല്‍പര്യമുള്ളവര്‍
https://forms.gle/dnxa13DbRsHP7hEG7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2505435, 2505204, 04922285577. ഇ-മെയില്‍- empcentre.palakkad@gmail.com
- Log in to post comments