Skip to main content

ചിറ്റുമല ബ്ലോക്കില്‍ ഭിന്നശേഷി കലോത്സവം 'സര്‍ഗലയ'

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം 'സര്‍ഗലയ' അഞ്ചാലുംമൂട് അശ്വതി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയായി. അഞ്ചാലുംമൂട് സിഡിപിഒ ഡോ. ടിന്‍സി രാമകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള  ഭിന്നശേഷിക്കാരില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികളെ  ആദരിക്കുകയും, ഭിന്നശേഷി വിഭാഗക്കാരുടെ വിവിധകലാകായിക മത്സരങ്ങള്‍ അരങ്ങേറുകയും ചെയ്തു. സമാപനസമ്മേളനം എം. മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.  പ്രതിഭകള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില്‍കുമാര്‍, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ രാജശേഖരന്‍, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷീല, ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് സെക്രട്ടറി ജോര്‍ജ് അലോഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date