Skip to main content

കൃപാസനം ജപമാല ഘോഷയാത്ര പ്രത്യേക പാക്കേജ്

ഒക്ടോബര്‍ 25 ന്  കൃപാസനം പള്ളിയില്‍ നിന്നും അര്‍ത്തുങ്കല്‍ പള്ളിയിലേക്കുള്ള  ജപമാല ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പ്രത്യേക പാക്കേജുകള്‍ ഒരുക്കി ജില്ലാ ബജറ്റ് ടൂറിസം സെല്‍.   എല്ലാ ഡിപ്പോകളില്‍ നിന്നും കൃപാസന റാലിക്കായി ബസ്സുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. രാവിലെ മൂന്ന് മുതല്‍ ട്രിപ്പുകള്‍ ആരംഭിക്കും.  തീര്‍ത്ഥാടകരെ കൃപാസനത്തില്‍ എത്തിച്ച ശേഷം അര്‍ത്തുങ്കല്‍ പള്ളി അങ്കണത്തില്‍ നിന്നും യാത്രക്കാരെ കയറ്റി മടങ്ങിയെത്തുന്ന തരത്തിലാണ് ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. അന്വേഷണങ്ങള്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍ : 9747969768, 9188938523,കൊല്ലം : 9995554409
കൊട്ടാരക്കര: 9567124271, കരുനാഗപ്പള്ളി: 9961222401, പത്തനാപുരം: 7561808856, പുനലൂര്‍: 9295430020, ആര്യങ്കാവ്: 8075003169, കുളത്തുപ്പുഴ: 8921950903, ചടയമംഗലം: 9961530083, ചാത്തന്നൂര്‍: 9947015111
 

 

date