Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നതിന് ഒക്‌ടോബര്‍ 22ന് രാവിലെ 10.30 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തും. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തിലുള്ളവരെ പരിഗണിക്കും. പ്രതിമാസം 12,000 രൂപ ഹോണറേറിയം നിരക്കില്‍ 2026 മാര്‍ച്ച് വരെയാണ് നിയമനം. ബയോഡേറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0474 2794996.
date
- Log in to post comments