Skip to main content

എല്ലാ മേഖലകളിലും വികസനം എത്തിച്ചു -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ആർ. രജിത

-ചേന്നം പള്ളിപ്പുറം വികസന സദസ്സ് സംഘടിപ്പിച്ചു

എല്ലാ മേഖലകളിലും വികസനം എത്തിച്ച അഞ്ചു വർഷത്തിലൂടെയാണ് നാം കടന്നു പോയതെന്ന് തൈക്കാട്ട്ശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻ്റ് വി ആർ രജിത പറഞ്ഞു.

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്  പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഹാളിൽ   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

അടിസ്ഥാന സൗകര്യങ്ങൾ ആയാലും, കാർഷിക മേഖലയിലായാലും, വിദ്യാഭ്യാസ മേഖലയിലായാലും  സമഗ്രമായ വികസന പ്രവർത്തനങ്ങളാണ്  സർക്കാർ നടത്തിയിട്ടുള്ളത്. ആരോഗ്യ മേഖല നോക്കിയാൽ താലൂക്ക് ആശുപത്രി, വിവിധ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ  ഉയർന്ന നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. 

ഉദ്ഘാടന സമ്മേളനം, സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം, വിവിധ വ്യക്തികളെ ആദരിക്കൽ, ചർച്ച എന്നിവ സദസ്സിൻ്റെ ഭാഗമായി നടന്നു. പഞ്ചായത്തിന്റെ വികസനത്തിന്റെ ഭാഗമായി അതിദാരിദ്ര്യ നിർമ്മാജ്ജനത്തിലൂടെ പഞ്ചായത്തിൽ 49 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അതിദരിദ്രം അല്ലാതാക്കി. പാരമ്പര്യേതര ഊർജ്ജോത്പാദനത്തിന് പ്രാധാന്യം നൽകി, 615 പുതിയ തെരുവ് വിളക്കുകൾ സ്ഥാപിച്ചു. ലൈഫ് ഭവനപദ്ധതി വഴി ഭവന രഹിത ഗുണഭോക്താക്കളിൽ 436 പേർക്ക് വീട് അനുവദിച്ചു. ഡിജി കേരളം വഴി  4512 പഠിതാക്കളുടെയും പരിശീലനം പൂർത്തീകരിച്ചു. 100% നികുതി നേട്ടം കൈവരിച്ചു. ഹരിത കേരളം മിഷൻറെ നേതൃത്വത്തിൽ ഹരിത ഓഫീസ്, ഹരിത അയൽക്കൂട്ടം, ഹരിത വിദ്യാലയം, ഹരിത അംഗനവാടി ഗ്രേഡിംഗ് നടന്നു. ഒറ്റപ്പുന്ന ജംഗ്ഷൻ ശുചീകരിച്ച് ഹരിത ടൗൺ പ്രഖ്യാപനം നടത്തി. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി 100% വാതിൽപടി ശേഖരണം, 34 മിനി എം സി എഫുകൾ, 34 ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ തുടങ്ങിയവ സ്ഥാപിച്ചു. 

പാലിയേറ്റീവ് കെയർ രംഗത്ത് കഴിഞ്ഞ അഞ്ചു വർഷംകൊണ്ട്  3600 ഓളം രോഗികൾക്ക്‌ വീടുകളിൽ എത്തി പരിശോധന നടത്തി വേണ്ട ചികിത്സാ സൌകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, കർഷകർ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധീഷ് അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ജെ സന്തോഷ് പഞ്ചായത്തിന്റെ നേട്ടങ്ങൾ അവതരിപിച്ചു. ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ പി ജി രമണൻ ഓപ്പൺ ഫോറം നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജ സലിം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സ‌ൺ ജയശ്രി ബിജു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ കെ മോഹൻദാസ്, കെ കെ ഷിജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ കെ എം ദിപീഷ് , ഉദയമ്മ ഷാജി, സ്‌മിത ദേവാനന്ദ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രമണി അനിരുദ്ധൻ, ആർ സുജിത്ത്, മിനിമോൾ സുരേന്ദ്രൻ, രജിമോൾ, പ്രഭാവതി സത്യദാസ്, അസിസ്റ്റന്റ് സെക്രട്ടറി പി എസ് ഛായ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സദസ്സിന്റെ ഭാഗമായി നടന്ന വിജ്ഞാന കേരളം തൊഴിൽമേളയിൽ 136 ഓളം തൊഴിലന്വേഷകർ പങ്കെടുത്തു. നാല് കമ്പനികളിലായി വിവിധ തസ്തികകളിലേക്കാണ് അഭിമുഖം നടത്തിയത്.17 ഉദ്യോഗാർഥികൾ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

date