Post Category
മുതിർന്ന പഠിതാക്കളുടെ ബിരുദ പഠന പ്രവേശനോത്സവം : ഇന്ന്(17) മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും
ആലപ്പുഴ ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന മുതിർന്ന പഠിതാക്കളുടെ ബിരുദ പഠന പ്രവേശനോത്സവം 2025 ഒക്ടോബർ 17 ന് രാവിലെ 9.30 ന് ആലപ്പുഴ എസ്.ഡി. കോളേജ് ഓഡിറ്റോറിയത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും.ബിരുദ പഠനം ബ്രാൻഡ് അംബാസിഡറെ എച്ച് സലാം എംഎൽഎ ചടങ്ങിൽ ആദരിക്കും. വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും
date
- Log in to post comments